---
title: "പാനൂർ ജംഗ്ഷനിൽ സിഗ്നൽ ലംഘിച്ചെത്തിയ സ്വകാര്യ ബസിടിച്ച് ചമ്പാട് സ്വദേശികളായ സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റ സംഭവം ; കർശന നടപടിക്ക് പൊലീസ്, ബസ് കസ്റ്റഡിയിൽ"
english_title: "Incident of injuries to scooter passengers from Champat when a private bus violated the signal at Panur Junction; Bus in police custody for strict action"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249778/Incident of injuries to scooter passengers from Champat when a private bus violated the signal at Panur Junction; Bus in police custody for strict action"
published_at: "2024-11-16T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673886419872f_1000462425.jpg"
keywords: []
---

# പാനൂർ ജംഗ്ഷനിൽ സിഗ്നൽ ലംഘിച്ചെത്തിയ സ്വകാര്യ ബസിടിച്ച് ചമ്പാട് സ്വദേശികളായ സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റ സംഭവം ; കർശന നടപടിക്ക് പൊലീസ്, ബസ് കസ്റ്റഡിയിൽ

> **Lead Summary:** പാനൂർ ജംഗ്ഷനിൽ സിഗ്നൽ ലംഘിച്ചെത്തിയ സ്വകാര്യ ബസിടിച്ച് ചമ്പാട് സ്വദേശികളായ സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു 

## Article Content

പാനൂർ ജംഗ്ഷനിൽ സിഗ്നൽ ലംഘിച്ചെത്തിയ സ്വകാര്യ ബസിടിച്ച് ചമ്പാട് സ്വദേശികളായ സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു 

പാ,നൂർ ടൗൺ ജംക്ഷനിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരായ ചമ്പാട് സ്വദേശി നേഹിമിനും കൂടെയുണ്ടായിരുന്ന അഫ്‌നാസിനും പരുക്കേറ്റ സംഭവത്തിലാണ് പൊലീസ് കർശന നടപടിക്കൊരുങ്ങുന്നത്. നേഹിമിനു കാലിനാണ് പരുക്ക്.

കൂത്തുപറമ്പ് ഭാഗത്തു നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ഹൈസ്കൂൾ റോഡിൽ നിന്ന് വരുകയായിരുന്ന സ്കൂ‌ട്ടറിൽ ഇടിക്കുകയായിരുന്നു. നാൽക്കവലയിലെ ചുവന്ന ലൈറ്റ് തെളിഞ്ഞ ശേഷം ബസ് മുന്നോട്ടെടുത്തതാണ് അപകട ത്തിനുകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മറുഭാഗത്ത് സിഗ്നലിൽ കുടുങ്ങിയ സ്കൂട്ടർ യാത്രക്കാരൻ പച്ച ലൈറ്റ് തെളി ഞ്ഞപ്പോൾ ജംക്‌ഷനിലേക്കു പ്രവേശിച്ചതും ബസ് മുന്നോട്ടു വന്നതും ഒരേ സമയത്താണ്. ബസ് പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.നേഹിമിൽ നിന്നും മൊഴിയെടുത്ത പൊലീസ് കർശന നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249778/Incident of injuries to scooter passengers from Champat when a private bus violated the signal at Panur Junction; Bus in police custody for strict action)